കെ.കെ. മുഹമ്മദ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ; ദീപയും. ഷിബുവും പുതുമുഖങ്ങൾ: ജില്ല കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടിക്കാർ


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി മുന്‍ ഏരിയ സെക്രട്ടറി കെ.കെ മുഹമ്മദ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റിലുണ്ടായിരുന്ന കൊയിലാണ്ടി സ്വദേശിയായ പി. വിശ്വന്‍ ജില്ലാ കമ്മിറ്റിയിലേക്ക് മാറി.

കെ.കെ മുഹമ്മദിനും പി. വിശ്വനും പുറമേ മുന്‍ എം.എല്‍.എ കെ. ദാസന്‍, എം.പി ഷിബു, ഡി. ദീപ എന്നിവരാണ് കൊയിലാണ്ടി മേഖലയില്‍ നിന്നും ജില്ലാ കമ്മിറ്റിയില്‍ ഇടംനേടിയത്. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയും ജില്ലാ കമ്മിറ്റിയിലുണ്ട്. പയ്യോളി ഏരിയ സെക്രട്ടറിയായ എം.പി ഷിബുവും പയ്യോളിയില്‍ നിന്നുള്ള ഏരിയ കമ്മിറ്റിയംഗവുമായ തിക്കോടി സ്വദേശി ദീപയും ജില്ലാ കമ്മിറ്റിയില്‍ പുതുമുഖങ്ങളാണ്.

നിലവില്‍ ജില്ലാകമ്മിറ്റിയിലുണ്ടായിരുന്ന പയ്യോളി മുന്‍ ഏരിയ സെക്രട്ടറിയും നിലവില്‍ പയ്യോളി നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ ടി. ചന്തുമാസ്റ്റര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവായി.

പി. മോഹനനെയാണ് മൂന്നാം തവണയും കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 45 അംഗ ജില്ലാ കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങളാണ്.