മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയും കായണ്ണ പഞ്ചായത്ത് വെെസ് പ്രസിഡന്റുമായിരുന്ന സി.കെ ചാത്തുകുട്ടി അന്തരിച്ചു


Advertisement

കായണ്ണബസാർ: കായണ്ണയിലെ കമ്മ്യൂണിസ്റ്റ് നേതാവും മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയുമായിരുന്ന സി.കെ ചാത്തുകുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

Advertisement

സി.പി.എം കായണ്ണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അം​ഗം, കർഷക സംഘം ജില്ലാ കമ്മിറ്റി അം​ഗം, പേരാമ്പ്ര ഏരിയാ സെക്രട്ടറി, ഏരിയാ റെഡ് വളണ്ടിയർ ക്യാപ്റ്റൻ, കായണ്ണ ​ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisement

ഭാര്യ: പരേതയായ ജാനകി
മക്കൾ: സി.കെ മോഹനൻ, സി.കെ ജ്യോതി (കരുവണ്ണൂർ ജി.യു.പി സ്കൂൾ അധ്യാപകൻ), സുജിത, പരേതയായ ​ഗീത
മരുമക്കൾ: ബിന്ദു, മിനി, സദാനന്ദൻ [mi3]

Summary: Former CPM Local Secretary and Kayanna Panchayat Vice President CK Chathukutty passed away