മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ചലച്ചിത്ര ഗാനരചയിതാവിലേക്ക്, പ്രേക്ഷകരിലേക്ക് ഒഴുകിയെത്തി ‘വെള്ള’ത്തിലെ ഗാനങ്ങള്‍ Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ നിധീഷ് നടേരി
‘ആകാശമായവളേ….’ എന്ന ഗാനം കേള്‍ക്കാത്ത മലയാളികള്‍ വിരളമാകും. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. പ്രശസ്ത ഗായകന് ഷഹബാസ് അമന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ഗാനമാണ് ഇത്.
Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ ആദ്യഘട്ട വോട്ടിങ്ങിനായുള്ള പട്ടികയില്‍ ഉള്‍പ്പെട്ട നിധീഷ് നടേരിയാണ് ഈ ഗാനം രചിച്ചത്. കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ഇത്. ക്യാപ്റ്റന്‍, വെള്ളം, തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളിലെ വിരലിലെണ്ണാവുന്ന ഗാനങ്ങളിലൂടെ തന്നെ ഗാനരചനാ രംഗത്ത് പേരെടുത്ത വ്യക്തിയാണ് മാധ്യമപ്രവർത്തകനായ നിധീഷ് നടേരി.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി നിരവധി ഗാനങ്ങള്‍ എഴുതിയ നടേരി ഗംഗാധരന്റെയും രമാവതിയുടെയും മകനാണ് നിധീഷ്. പ്രീഡിഗ്രി കാലഘട്ടം മുതല്‍ അദ്ദേഹം ലളിതഗാനങ്ങളും ഗ്രൂപ്പ് സോങ്ങുകളും എഴുതിത്തുടങ്ങി. ഡിഗ്രി കാലത്ത് ആകാശവാണിയിലേക്കും ഗാനങ്ങള്‍ എഴുതി അയച്ചിരുന്നു.
![](https://i.imgur.com/df5ynPa.jpeg)
ഗായകൻ പി.ജയചന്ദ്രനൊപ്പം നിധീഷ് നടേരി
സഹപ്രവര്‍ത്തകനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റനിലൂടെയാണ് ചലച്ചിത്രഗാന രചനാ രംഗത്തേക്ക് നിധീഷ് ചുവടു വച്ചത്. ഗ്രാഫിക് തൃശൂര്‍ എന്ന സംഘടന നടത്തിയ ലോഹിതദാസ് തിരക്കഥാ മത്സരത്തില്‍ നിധീഷ് എഴുതിയ ആട് എന്ന തിരക്കഥയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് അസോസിയേറ്റ് ആയിരുന്നു നിധീഷ് നടേരി. സുഹൃത്ത് രവിശങ്കറുമായി ചേര്‍ന്ന് സംവിധായകന് ശ്യാംധറിന് വേണ്ടി വേഗം എന്ന പേരില്‍ തിരക്കഥ രചിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ആ ചിത്രം നടന്നില്ല.
[wa]
വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….