പേരാമ്പ്രയിലുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, ലക്ഷങ്ങളുടെ നാശ നഷ്ടം
പേരാമ്പ്ര: പേരാമ്പ്രയിൽ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായാണ് തീയണച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷം ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിച്ചത്. തുടർന്നത് കെട്ടിടത്തേലേക്ക് പടരുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ അണയ്ക്കാൻ സാധിച്ചതെന്ന് ഫയർഫേഴ്സ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. സേനാംഗങ്ങൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാണ് തീ അണച്ചത്. ലക്ഷങ്ങളുടെ സാധന സാമഗ്രിയകൾ അഗ്നിക്കിരയായി. തീപിടിത്തമുണ്ടാകുമ്പോള്‍ കെട്ടിടത്തിനകത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി.
Also Read- പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി
ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് കെട്ടിടത്തിലേക്കാണ് ആദ്യം തീ പടർന്ന് പിടിച്ചത്. കെട്ടിടത്തിൽ ഒരു മുറിയിൽ പലചരക്ക് കടയും തൊട്ടടുത്ത മുറിയിലും മുകൾ നിലയിലുമായി ബാദുഷ മെറ്റൽസ് പാത്രക്കടയുമാണുള്ളത്. സമീപത്തെ കടകളിലേക്ക് തീ പടരാതെ കെടുത്താൻ സാധിച്ചതും അപകട സമയത്ത് കടകളിൽ ആരും ഇല്ലാതിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു.
പേരാമ്പ്ര, വടകര, കൊയിലാണ്ടി, നാദാപുരം, കോഴിക്കോട് ബീച്ച്, മീഞ്ചന്ത ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.