പുനര്‍വിവാഹം നടക്കാന്‍ മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം; യുവതിയില്‍ നിന്ന് തട്ടിയത് എട്ട് ലക്ഷവും 17 പവനും, എറണാകുളത്ത് യുവാവ് അറസ്റ്റില്‍
കൊച്ചി: മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍.
തൃശ്ശൂര്‍ പാവറട്ടി സ്വദേശി ഷാഹുല്‍ ഹമീദാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. പച്ചാളത്ത് താമസിച്ചിരുന്ന യുവതിയില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. 17 പവന് സ്വര്‍ണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി.
യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം.