പുതുവര്‍ഷം പിറന്നത് മദ്യലഹരിയില്‍ ആറാടി;  വടകര ബിവറേജസ് വഴി വിറ്റത് 38.78ലക്ഷം രൂപയുടെ മദ്യം


വടകര: കോഴിക്കോട് പുതുവര്‍ഷം പിറന്നത് മദ്യലഹരിയില്‍ ആറാടി. ജില്ലയിലെ കണ്‍സ്യൂമര്‍ ഫെഡ് മുഖേനയും ബിവറേജസ് ഔട്ട്ലെറ്റുകള്‍‌ വഴിയും വിറ്റുപോയത് കോടിക്കണക്കിനു രൂപയുടെ മദ്യമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 31 ലെ  കോഴിക്കോട് ജില്ലയില്‍ കണക്ക് പ്രകാരം മൊത്തത്തില്‍ 6,20,75,310 രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. ഇതില്‍ 5,80,38,010 കോടി ബിവറേജസ് വഴിയും 40,37,300  ജില്ലയിലെ നാല് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളിലൂടെയുമാണ് വില്‍പ്പന നടന്നത്.

ജില്ലയില്‍ തിരുമ്പാടി, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മദ്യം വിറ്റുപോയത്. പുതുവര്‍ഷം ആഘോഷിക്കാന്‍ 38.78ലക്ഷം രൂപയുടെ മദ്യമാണ് വടകരയില്‍ മാത്രം വിറ്റത്.

ജില്ലയില്‍ കോട്ടക്കടവ്  33.74 ലക്ഷം രൂപയ്ക്കും രാമനാട്ടുകര 63.78 ലക്ഷം രൂപയ്ക്കും തണ്ണീര്‍ പന്തല്‍ 53.09  ലക്ഷം രൂപയ്ക്കും കരിക്കാംകുളം 46.06 ലക്ഷത്തിനും പാവമണി 41.24 ലക്ഷത്തിനും ബൈപ്പാസ് 29.92 ലക്ഷത്തിനും അറപ്പുഴ 41.88 ലക്ഷത്തിനും മിനിബൈപ്പാസ് 47.89 ലക്ഷത്തിനും തിരുമ്പാടി 65.48 ലക്ഷത്തിനും നരിക്കുനി 34.10 ലക്ഷത്തിനും പയ്യോളി 32.12 ലക്ഷത്തിനും പേരാമ്പ്ര 52.24 ലക്ഷത്തിനും വടകര 38.78  ലക്ഷത്തിനുമുള്ള മദ്യമാണ് ബിവറേജസ് ഔട്ട്ലെറ്റുകള്‍ വഴി വിറ്റുതീര്‍ത്തത്.

കോഴിക്കോട് 60.76 ലക്ഷത്തിനും കൊയിലാണ്ടിയില്‍ 57.14 ലക്ഷത്തിനും ബാലുശ്ശേരിയില്‍ 57.14 ലക്ഷത്തിനും തൊട്ടില്‍പാലത്ത് 40.37 ലക്ഷത്തിനുമുള്ള മദ്യമാണ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളിലൂടെ വിറ്റുപോയത്.

സംസ്ഥാനത്തെ മുഴുവന്‍ കണക്ക് പരിശോധിച്ചാല്‍ 2024 പുതുവര്‍ഷത്തില്‍ നടന്നത്  റെക്കോര്‍ഡ് മദ്യ വില്‍പനയാണ്. കഴിഞ്ഞ തവണ പുതുവൽസര തലേന്നു വിറ്റത്  93.33 കോടി രൂപയുടെ മദ്യമാണെങ്കില്‍ 94.54 കോടിയുടെ മദ്യമാണ് ഇത്തവണ നടന്നത്.  1.02 കോടി രൂപയുടെ മദ്യം വിറ്റ്  ഒന്നാംസ്ഥാനം നേടിയത് തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്‌ലറ്റാണ്. എറണാകുളം രവിപുരം 77 ലക്ഷം, ഇരിങ്ങാലക്കുട 76 ലക്ഷം, കൊല്ലം ആശ്രാമം73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വില്‍പ്പന.