പാലക്കാട് മണ്ണാര്‍ക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കാഞ്ഞിരപ്പുഴ സ്വദേശിനിയായ പ്രീതയാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്.
ഇന്ന് രാവിലെ പ്രസവവേദനയെത്തുടര്‍ന്ന് പ്രീതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. രാവിലെ പത്ത് മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയായിരുന്നു. ഫെബ്രുവരി 28ന് ആയിരുന്നു പ്രീതയ്ക്ക് ഡെലിവെറി ഡേറ്റ് നല്‍കിയിരുന്നത്.
അമ്മയും കുഞ്ഞും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നതായാണ് അറിയാന്‍ സാധിക്കുന്നത്.