പാറക്കുളങ്ങര പ്രദേശത്ത് ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ചെരുതാല്‍ കുഞ്ഞായി ഹാജിയെന്ന് അനുസ്മരണ യോഗം


Advertisement

അരിക്കുളം: പാറക്കുളങ്ങര ദഅവ സെന്റര്‍ കമ്മിറ്റി ചെരുതാല്‍ കുഞ്ഞായി ഹാജി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പാറക്കുളങ്ങര പ്രദേശത്ത് ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു മഹാനായ വ്യക്തിയായിരുന്നു ചെരുതാല്‍ കുഞ്ഞായി ഹാജി എന്ന് യോഗം ഉദ്ഘാടനം ചെയ്ത ഫസലുറഹമാന്‍ ഫൈസി അഭിപ്രായപ്പെട്ടു.

Advertisement

പി.കെ മൊയ്തീന്‍ ഹാജ്ജി. അധ്യക്ഷനായി. കെ.എം ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ഉസ്മാന്‍ ഹാജി, കളത്തികണ്ടി കുഞ്ഞായി ഹാജി, ഷാജഹാന്‍ ദാരിമി, സി. കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

Advertisement

റിയാസ് ഉട്ടേരി സ്വാഗതവും സി.കെ സിദ്ദീഖ് നന്ദിയും പറഞ്ഞു.

Advertisement

summary: cheruthal kunjayi haji commemoration meeting was organized