പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ ജി. ഗണേഷ്കുമാര് ആണ് മരിച്ചത്. പുന്നലത്തുപടിയിലുള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ജീവിതം മടുത്തു എന്ന് കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്.