പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ പോക്‌സോ കേസില്‍ അറസ്റ്റില്‍
തിക്കോടി: പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. തിക്കോടിയിലെ എഡിറ്റേഴ്‌സ് സ്റ്റുഡിയോ ഉടമ പുറക്കാട് തണ്ടോറ സേതു (40)ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് ഇന്നലെ വൈകുന്നേരം സേതുവിനെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.