പങ്കാളികളെ പരസ്പരം കൈമാറൽ; കേരളത്തെ ഞെട്ടിച്ച് കപ്പിള്‍ മീറ്റ് കേരള; ഏഴു പേർ അറസ്റ്റിൽ
കോട്ടയം: കേരളത്തെ നടുക്കി കപ്പിള്‍ മീറ്റ് കേരള. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ അംഗങ്ങൾ കോട്ടയത്ത് പിടിയിൽ. ചങ്ങനാശേരി സ്വദേശിനി ഭർത്താവിനെതിരെ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് ജില്ലകളില്‍ നിന്നുള്ള ഏഴ് പേരാണ് പിടിയിലായത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു ഈ സംഘം പ്രവർത്തിച്ചിരുന്നത്.
പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിര്‍ബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ചങ്ങനാശേരി സ്വദേശിനി ഭർത്താവിനെതിരെ പരാതി നല്‍കിയത്. പിന്നാലെ പരാതി അന്വേഷിച്ച പൊലീസിന് സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളികളിലുള്ളരെയാണ് പൊലീസ് പിടികൂടിയത്. 25 പേര്‍ നിരീക്ഷണത്തിലാണെന്നു പൊലീസ് വ്യക്തമാക്കി.
കപ്പിൾ മീറ്റ് അപ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രധാന പ്രവർത്തനം. ഗ്രൂപ്പുകളിൽ ആയിരത്തിലധികം ദമ്പതികളുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ഗ്രൂപ്പുകൾ വഴി പരിചയപ്പെട്ട ശേഷം നേരിട്ട് കണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിരബന്ധിതരാകുന്നുവെന്നാണ് വെളിപ്പെടുത്തൽ.
രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളില്‍ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവര്‍ത്തനങ്ങളുണ്ട്.
ഗ്രൂപ്പില്‍ വിവാഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളില്‍ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലീസ് നീക്കം.