ദേശിയ പാതയിലെ ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ച കടന്നു കളഞ്ഞു; മൂന്നു ദിവസത്തിനുള്ളിൽ വാഹനം പിടികൂടി കൊയിലാണ്ടി പോലീസ്


കൊയിലാണ്ടി: കൊയിലാണ്ടി ദേശിയ പാതയിലെ ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ച കടന്നു കളഞ്ഞ വാഹനം പിടികൂടി. മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് വാഹനം കണ്ടെടുത്തത്. KL 63.G. 56l 7 നമ്പർ മിൽക്ക് വണ്ടിയാണ് ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ചത്. ഇന്നുച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് മിൽക്ക് കണ്ടെയ്നർ പിടികൂടിയത്.

ഇരുപതാം തീയ്യതി രാവിലെയാണ് കോടതിക്ക് മുൻവശത്ത് ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ചത്. ആ സമയത്ത് മറ്റേ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. സി.സി.ടി.വി.ദൃശ്യങ്ങളിലും നമ്പർ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. കൊയിലാണ്ടി ട്രാഫിക് പോലീസിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് വണ്ടി പിടികൂടിയത്.

ഇന്നുച്ചയോടെയാണ് വാഹനം പാലുമായി പോകുമ്പോൾ പിടികൂടുകയായിരുന്നു. സി.ഐ.എൻ.സുനിൽകുമാറിൻ്റെ നിർദേശപ്രകാരം പാൽ ഇറക്കിയതിനു ശേഷം ഡ്രൈവറോടും, ഉടമയോടും, സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി ട്രാഫിക് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഞായറാഴ്ച രാവിലെ പോകുമ്പോൾ ടയർ ഡിവൈഡറിൽ ഉരഞ്ഞു പോവുകയാണ് സംഭവിച്ചത് എന്ന് ഡ്രൈവർ പറഞ്ഞു.

ട്രാഫിക് എസ്.ഐ.മാരായ വി.എം.ശശിധരൻ, എൻ., ബിന്ദു കുമാർ, എസ്.സി.പി. ഒ.പി. ശ്രീജിത്ത്, ഹോം ഗാർഡ് രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.