‘ ടേക്ക് എ ബ്രേക്ക്’ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യത്തിനും കൊയിലാണ്ടി നഗരസഭയില്‍ വഴിയോര വിശ്രമകേന്ദ്രം തുറന്നു
കൊയിലാണ്ടി: കേരള സര്‍ക്കാറിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്കിന്റെ കൊയിലാണ്ടി നഗരസഭയുടെ കെട്ടിട ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വ്വഹിച്ചു.
കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് പരിസരത്ത്, നഗരസഞ്ചയനിധിയില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കൊയിലാണ്ടി ടൗണിനെ കൂടാതെ ആനക്കുളം, കണയങ്കോട് എന്നിവടങ്ങളില്‍ കൂടി ഇത് വൈകാതെ പ്രാവര്‍ത്തികമാകും.
നഗരത്തിലെ വഴിയോര വിശ്രമ കേന്ദ്രത്തില്‍ നഗരവാസികള്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കാനും പ്രാഥമികാവശ്യത്തിനും ഈ കേന്ദ്രം ഉപയോഗപ്പെടുത്താം. കൂടാതെ നാപ്കിന്വെന്റിംഗ് മെഷീന്, ഡിസ്ട്രോയര്‍, മുലയൂട്ടല്‍ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, കോഫി ഷോപ്പ് എന്നിവയും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
നഗരസഭ വൈസ് ചെയര്മാന് കെ സത്യന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.സുധ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി ചെയര്മാന്മാരായ കെ.എ.ഇന്ദിര, കെ.ഷിജു, സി.പ്രജില, നിജില, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.അജീഷ്, കൗണ്‍സിലര്‍മാരായ രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ.വൈശാഖ്, എ.ലളിത, എ.അസീസ് തുടങ്ങിയവരും വിവിധ മേഖലകളിലെ പ്രതിനിധികളായ ടി.കെചന്ദ്രന്‍, വി.വി.സുധാകരന്, പി.കെ.വിശ്വനാഥന്, കെ.വി.സുരേഷ്, ഇ.എസ്.രാജന്, സി.സത്യചന്ദ്രന് , ടി.കെ.രാധാകൃഷ്ണന്, സുരേഷ് മേലെപുറത്ത്, അമീര്‍അലി, എം റഷിത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.രമേശന്, അസിസ്റ്റന്റ് എഞ്ചനീയര്‍ എന്‍.ടി.അരവിന്ദന് എന്നിവര്‍ സംബന്ധിച്ചു. നഗരസഭ സെക്രട്ടറി എന്‍. സുരേഷ്കുമാര്‍ നന്ദി പറഞ്ഞു.