ചേനോളിയില്‍ മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു
പേരാമ്പ്ര: ചേനോളി മേഖല മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു.
തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിലെ ഒളിച്ചുകളി ബി.ജെ.പയും മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന് തെളിവാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. കൊല നടത്തിയത് ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പാര്ട്ടിമുഖപത്രമടക്കം വ്യക്തമാക്കിയിട്ടും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ബി.ജെ.പിയെ പരാമര്‍ശിക്കുകപോലും ചെയ്യാത്തത് അവരെ പിണക്കാതിരിക്കാനുള്ള അടവ് തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാരുടെ ജീവന് സംരക്ഷണം നല്കാന് സാധിക്കാത്ത മുഖ്യമന്ത്രി പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി. ജാഫര്‍ ആദ്യക്ഷത വഹിച്ചു. വനിതാലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് മുഖ്യപ്രഭാഷണം നടത്തി. സലീം മിലാസ്, വി.എന്‍ അമ്മത് മൗലവി ,പി.പിഅബ്ദുള്ള, വി.എന്‍ നൗഫല്‍, ഗഫൂര്‍ വാല്യക്കോട്,ജലീല്‍ ദാരിമി, എ.വി സക്കീന, വി.കുഞ്ഞയിഷ, വി.മജീദ്, പി.കെ.നവാസ് എന്നിവര്‍ സംസാരിച്ചു. കെ.മനാഫ് സ്വാഗതവും കെ. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.