ക്ഷേമ പെന്‍ഷന്‍ തടഞ്ഞുവെച്ച പ്രവാസി വകുപ്പിന്റെ കാടത്ത നിയമം റദ്ധ് ചെയ്യണം; മന്ത്രിക്ക് നിവേദനം നല്‍കി പ്രവാസി ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി


പേരാമ്പ്ര: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അഹമദ് ദേവര്‍ കോവിലിന് നിവേദനം നല്‍കി പ്രവാസി ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി. ജീവിതവും സമ്പത്തും കേരളത്തിന് വേണ്ടി സമര്‍പ്പിക്കുകയും ചില വഴിക്കുകയും ചെയ്തവരാണ് പ്രവാസികള്‍. ക്ഷേമ പെന്‍ഷന് വേണ്ടി അംശാദായം അടക്കുന്ന അംഗങ്ങള്‍ കൂടിശിക വന്നാല്‍ 62 വയസിന് മുന്നേ അടച്ച് തീര്‍ക്കണമെന്ന കേരള പ്രവാസി വകുപ്പിന്റെ നിയമം മൂലം പ്രവാസ ജീവിതത്തിലും കോവിഡിലും അകപ്പെട്ടു പോയ പതിനായിരക്കണക്കിന് പ്രവാസികളുണ്ട്. അവരുടെ ക്ഷേമ പെന്‍ഷന്‍ തടഞ്ഞ് വെച്ച കാടത്ത നിയമം റദ്ധ് ചെയ്ത് 65 വയസിന് മുന്നേ കുടിശിക അടച്ച് തീര്‍ത്ത് എല്ലാ പ്രവാസികള്‍ക്കും ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കണം. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി ഇതിനാവശ്യമായ നിയമ നിര്‍മാണവും ഓര്‍ഡറും കൊണ്ട് വരണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇളവുകളും ആനുകൂല്യവും ഗവണ്‍മെന്റ് നല്‍കിയപ്പോള്‍ പ്രവാസി ക്ഷേമ വകുപ്പ് യാതൊരു ഇളവുകളും പ്രവാസികള്‍ക്ക് നല്‍കിയില്ലന്നും പ്രഖ്യാപിച്ച ആനുകൂല്യങ്ങളില്‍ ഒന്നു പോലും പ്രവാസികള്‍ക്ക് ലഭിച്ചില്ല. പ്രവാസി സമൂഹത്തോട് ഗവണ്‍മെന്റ് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി ആവിശ്യപ്പെട്ടു.നിവേദനം പ്രവാസി ലീഗ് പ്രസിഡന്റ് പി.കെ.കെ നാസര്‍ മന്ത്രിക്ക് കൈമാറി.

ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളായ ടി.കെ ഇബ്രാഹിം, എസ്.കെ അസ്സയിനാര്‍ മാസ്റ്റര്‍, യൂത്ത് ലീഗ് പേരാബ്ര മണ്ഡലം പ്രസിഡന്റ് പി സി സിറാജ് മാസ്റ്റര്‍, പഞ്ചായത്ത് പ്രവാസി ലീഗ് നേതാക്കളായ കെ.പി അബ്ദുറഹിമാന്‍, ഹമിദ് എം.ടി എന്നിവര്‍ പങ്കെടുത്തു.