പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ഓണ്‍ലൈന്‍ കലോത്സവ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വജ്ര ജൂബിലി കലാകാരന്‍മാരും ബ്ലോക്ക് റിസോഴ്‌സ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരളാ ടൂറിസം ഡയറക്ടര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും ട്രോഫിയുമാണ് വിജയികള്‍ക്ക് നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ബ്ലോക്കിനു കീഴിലുള്ള എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ വിഭാഗങ്ങളിലായി 1500 വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. ബ്ലോക്ക് വൈസ് പ്രസിസ്‌റ് സി.കെ. പാത്തുമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.

പി.വി. ബേബി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ശശികുമാര്‍ പേരാമ്പ്ര, കെ.സജീവന്‍, പി.കെ രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനാതനന്‍, പ്രഭാ ശങ്കര്‍, കെ.അജിത, ലിസി. കെ.കെ എന്നിവര്‍ സംസാരിച്ചു.