കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലൂടെ  ബാംഗ്ലൂരിലേക്ക് വെച്ചുപിടിക്കാം;  കോഴിക്കോട്-ബാംഗ്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസ് സര്‍വീസിന് ഇന്ന് തുടക്കം


Advertisement

പേരാമ്പ്ര: പേരാമ്പ്ര, കുറ്റ്യാടി വഴിയുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസിന് ഇന്ന് തുടക്കം. കോഴിക്കോട് ബാംഗ്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസാണ് പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലൂടെ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

Advertisement

കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് രാത്രി  09:00 മണിക്കും ബാംഗ്ലൂര്‍ നിന്ന് തിരികെ കോഴിക്കോട്ടേക്ക് വൈകുന്നേരം 03:00 മണിക്കുമാണ് സര്‍വീസ് നടത്തുക. അത്തോളി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍ പാലം, വെള്ളമുണ്ട, മാനന്തവാടി, കുട്ട, മൈസൂര്‍ എന്നീ റൂട്ടുകളിലൂടെ ബസ് കടന്നുപോവും.

Advertisement

രാത്രി 9 മണിക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് 10.30 ന് പേരാമ്പ്ര, 10.45 ന് കുറ്റ്യാടി, 11.00 ന് തൊട്ടില്‍ പാലം, 11.45 ന് വെള്ളമുണ്ട, 12.00 ന് മാനന്തവാടി, 3.30 ന് മൈസൂര്‍ എന്നിവിടങ്ങളിലൂടെ കടന്നുപോയി രാവിലെ 6.00 മണിക്ക് ബാംഗ്ലൂര്‍ എത്തും.

Advertisement

തിരിച്ച് വൈകുന്നരം 3.00 മണിക്ക് ബാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്ന ബസ് 5.30 ന് മൈസൂര്‍, 8.30 ന് കുട്ട, 9.30 ന് മാനന്തവാടി, 9.45 ന് വെള്ളമുണ്ട, 10.30 ന് തൊട്ടില്‍ പാലം, രാത്രി 10.45 ന് കുറ്റ്യാടി എന്നീ റൂട്ടുകളിലൂടെ യാത്ര ചെയ്ത് രാത്രി  12.00 മണിക്ക് കോഴിക്കോട് എത്തും.