മേപ്പയ്യൂര്‍ കൂനംവള്ളിയെ ദു:ഖത്തിലാഴ്ത്തി ഒരേ ദിവസം രണ്ട് യുവാക്കളുടെ മരണം
മേപ്പയ്യൂര്‍: കൂനവള്ളി രണ്ട് വ്യത്യസ്ഥ സാഹചര്യങ്ങളിലായി ഉണ്ടായ യുവാക്കളുടെ മരണം നാടിനെയാകെ നടുക്കിയിരിക്കുകയാണ്. കൂനംവെള്ളിക്കാവ് കാഞ്ഞിരമുള്ള പറമ്പില്‍ ലിനീഷ് (40) മരിച്ച വാര്‍ത്തയറിഞ്ഞ് അടുത്ത മണിക്കൂറിനുള്ളില്‍ തന്നെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം കൂനംവള്ളിക്കാവ് സ്വദേശി വടക്കേടത്ത് കണ്ടി ദീപക്കിന്റേ(36)താണെന്ന് തിരിച്ചറിയുന്നത്. രണ്ട് യുവാക്കളും നാട്ടില്‍ പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു വീടിനുമുമ്പിലെ റോഡിലൂടെ നടന്നുപോകവെ ലിനീഷിനെ ബൈക്കിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിനീഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.
ഭാര്യ: മിനിമോള്‍ (ചക്കിട്ടപ്പാറ). മക്കള്‍: കശ്യപ് (മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ദൃശ്യപ് (കല്‍പ്പത്തൂര്‍ എ.യു.പി സ്‌കൂള്‍). സഹോദരി: ലിമ (പന്നിമുക്ക്).
തിക്കോടി കോടിക്കല്‍ ബീച്ചില്‍ നിന്നും ഇന്ന് രാവിലെയാണ് ദീപക്കിന്റെ മൃതദേഹം ലഭിച്ചത്. ഇന്ന് കാലത്ത് മത്സ്യബന്ധനത്തിനായിപ്പോയ തൊഴിലാളികളാണ് കടലില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടത്. ഇവര്‍ മൃതദേഹം വഞ്ചിയില്‍ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ദീപക്കിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
ഗള്‍ഫില്‍ ജോലിചെയ്ത് വരികയായിരുന്ന ദീപക്ക് ഏതാണ്ട് ഒരുവര്‍ഷത്തോളമായി നാട്ടില്‍ തന്നെയായിരുന്നു. ജൂണ്‍ ആറുമുതല്‍ ദീപക്കിനെ കാണാനില്ല. എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയശേഷം യാതൊരു വിവരവുമില്ലായിരുനെന്ന്
മേപ്പയ്യൂര്‍ പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
പരേതനായ ബാലകൃഷണനാണ് അച്ഛന്‍ അമ്മ ശ്രീലത സഹോദരി ദിവ്യ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
summery: two youngsters were died on same day living same place