കുറ്റ്യാടി-കക്കട്ട് കുരുക്കഴിക്കാന്‍ 5.5 കോടി; പ്രദേശത്തെ സംസ്ഥാനപാതാ പുനരുദ്ധാരണത്തിന് ഭരണാനുമതിയായി
കുറ്റ്യാടി: സംസ്ഥാന പാതയില്‍ കുറ്റ്യാടി മുതല്‍ കക്കട്ട് വരെയുള്ള റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ യുടെ ഓഫീസ് വൃത്തങ്ങള്‍. 5.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായാണ് വിവരം.
പാവങ്ങാട്, ഉള്ള്യേരി, കുറ്റ്യാടി, കണ്ണൂര്‍, ചൊവ്വ സംസ്ഥാന പാതയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നിലനില്‍ക്കുന്ന പ്രദേശമാണ് കുറ്റ്യാടി മുതല്‍ കക്കട്ട് വരെയുള്ള ഭാഗം. പുനരുദ്ധാരണ പ്രവര്‍ത്തനം നടന്നാല്‍ ഇവിടത്തെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.
ഈ മേഖലയില്‍ സംസ്ഥാനപാത നവീകരിക്കേണ്ടതിന്റെ ആവശ്യകത കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. പൊതുമരാമത്ത് മന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു.