കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് നാളെ കൊടിയേറും


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നാളെ കൊടിയേറും. വൈകീട്ട് ഏഴ് മണിക്കാണ് കൊടിയേറുക.

ഫെബ്രുവരി 25 ന് കാലത്ത് മുതൽ ഉത്സവബലി, മത്തവിലാസം കൂത്ത് സമാരംഭം, ഗാനാമൃതം, തായമ്പക. 26 ന് ഗാനാഞ്ജലി ,ഇരട്ടത്തായമ്പക, സർഗ രാവ്, 27 ന് ഭജൻസ് , ആഘോഷ വരവുകൾ, തായമ്പക, ശാസ്ത്രീയ നൃത്ത സമന്വയം .

28 ന് സർവ്വൈശ്വര്യ പൂജ, പത്മശ്രീമട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് മൃത്യുഞ്ജയ പുരസ്ക്കാര സമർപ്പണം, സമൂഹസദ്യ, ക്ലാസിക്കൽ ഭജൻസ് , മലക്കെഴുന്നെള്ളിപ്പ്, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ പ്രമാണത്തിൽ 101 വാദ്യ പ്രതിഭകൾ ഒരുക്കുന്ന ആലിൻ കീഴ് മേളം.

മാർച്ച് 1 ന് മഹാശിവരാത്രി ദിനത്തിൽ പ്രബന്ധക്കൂത്ത്, ഓട്ടൻതുള്ളൽ, സഹസ്ര കുംഭാഭിഷേകം, ഭക്തി ഗാനാമൃതം, ഗാനമേള, ഇരട്ടത്തായമ്പക. 2 ന് പള്ളിവേട്ട 3 ന് കുളിച്ചാറാട്ട്.