കണ്ണഞ്ചുന്ന കലാവിസ്മയം തീര്‍ത്ത് കുരുന്നുകള്‍; ചോമ്പാല ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔപചാരികോദ്ഘാടനം നിര്‍വഹിച്ച് കെ.മുരളീധരൻ എംപി


അഴിയൂർ: ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗികോഗ്ഘാടനം നടന്നു. അഴിയൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന കലാമേള കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. മയക്ക്മരുന്നുകൾക്കെതിരെയുള്ള പോരാട്ടം സ്കൂളുകളിൽ നിന്ന് തുടങ്ങണമെന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മർ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.ചോമ്പാല എ ഇ ഒ എം ആർ വിജയൻ ഉപഹാര സമർപ്പണം നടത്തി.

ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട്  പി.ശ്രീജിത്ത്, ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി, കോട്ടയിൽ രാധാകൃഷണൻ, രമ്യ കരോടി, സീനത്ത് ബഷീർ, നവാസ് നെല്ലോളി, ടി എച് സജിത, പി.ശ്രീധരൻ, ഇസ്മായിൽ ഹാജി അജ്മാൻ, പി.ബാബുരാജ്, കെ വി രാജൻ, പ്രദീപ് ചോമ്പാല കൈപ്പാട്ടിൽ ശ്രീധരൻ, സി സുഗതൻ, പി.വി. സുബീഷ്, കെ.പി പ്രമോദ്, മുബാസ് കല്ലേരി, സൈനുദ്ധീൻ അഴിയൂർ, പി.മോഹനൻ, കെ.ജയദീപ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

നവംബര്‍ 17 ന് തുങ്ങിയ കലോത്സവം 21 ന് അവസാനിക്കും. സബ്ബ് ജില്ലയിലെ 73 വിദ്യാലയങ്ങളിൽ നിന്നായി 284 ഇനങ്ങളിൽ എട്ട് വേദികളിലായി നടക്കുന്ന മത്സരത്തിൽ 4000 വിദ്യാർത്ഥികൾ മാറ്റുരക്കും.