കടയുടേത് ചില്ലുവാതില്‍ ആണെന്നറിയാതെ വേഗത്തില്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു; തൃശൂരില്‍ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം
തൃശൂര്‍: ഗ്ലാസ് ഡോര്‍ ആണെന്നറിയാതെ വേഗത്തില്‍ കടയിലേക്ക് കയറാന്‍ ശ്രമിച്ച വയോധികന് തലയിടിച്ച് തെറിച്ചുവീണ് മരിച്ചു. ചാവക്കാട് മണത്തലയിലാണ് സംഭവം. മണത്തല സ്വദേശിയായ ഉസ്മാന് ഹാജി (84) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. ചാവക്കാട്ടെ ഡ്രൈ ഫ്രൂട്സ് കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു ഇയാള്‍. കടയിലേക്ക് പ്രവേശിക്കുന്നതിനിടെ ചില്ലുവാതിലാണഎന്ന് മനസിലാകാതെ വാതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിലത്തേക്ക് തെറിച്ചുവീണ ഇയാള്‍ക്ക് തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റിരുന്നു.
ഉടനെ, ചാവക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.