എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.എസ്.എസ്.എല്‍.സി പരീക്ഷ 2023 മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാതൃകാ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3 ന് അവസാനിക്കുമെന്നിക്കും.
നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളള്‍ ഇത്തവണ എസ്.എസ്.എല്‍സി പരീക്ഷ എഴുതും. മൂല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10നുള്ളില്‍ പ്രഖ്യാപിക്കുകയും ചെയ്യും. എസ്.എസ്.എല്‍.സിയ്ക്ക് 70 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകര്‍ ഈ ക്യാമ്പുകളില്‍ മൂല്യനിര്‍ണ്ണയത്തിനായി എത്തും.
അതേസമയം ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ 2023 മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മാതൃകാ പരിക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കും.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പ്രായോഗികപരീക്ഷകള്‍ 2023 ഫെബ്രുവരി 1 നും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ 2023 ജനുവരി 25നും ആരംഭിക്കുന്നതാണ്.രാവിലെ 9.30നാണ്എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുക.മാതൃക പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങള്‍ തീര്ക്കണമെന്ന്വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒമ്പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്ററി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതുപരീക്ഷയും എഴുതും.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്ററിയ്ക്ക് 82 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 8 മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഉണ്ടാവും. അതില്‍ മൂവായിരത്തി അഞ്ഞൂറ് അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കും.