ആദ്യം തള്ളി, പിന്നെ വാക്കേറ്റം, ഒടുവില്‍ കൂട്ടയടി; ബസുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കൂട്ടത്തല്ലില്‍ അവസാനിച്ചപ്പോള്‍- മാനന്തവാടിയില്‍ നിന്നുള്ള വീഡിയോ കാണാം


Advertisement

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കലാശിച്ചത് കൂട്ടയടിയില്‍. കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ ബസിന്റെയും പിന്‍ഭാഗം ഇടിച്ചതാണ് തര്‍ക്കത്തിലും അടിപിടിയിലും കലാശിച്ചത്.

Advertisement

സ്റ്റാന്റില്‍ വെച്ച് സ്വകാര്യബസിന്റെ പിന്‍ഭാഗത്തെ അരികില്‍ കെ.എസ്.ആര്‍.ടി.സി ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാര്‍ രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കാര്യങ്ങള്‍സംസാരിച്ചുകൊണ്ടിരിക്കെ സ്വകാര്യ ബസ് ജീവനക്കാരന്‍ ചെറുതായൊന്ന് തള്ളി. ഇതോടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തിരിച്ചടിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ തമ്മില്‍ കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നു.

Advertisement
Advertisement

Summary: fight between ksrtc and private bus workers in mananthavady bus stand