കെ.എസ്.ആര്‍.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ നൊച്ചാട് വെളുത്താടൻ വീട്ടിൽ സുൽഫിക്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
നൊച്ചാട്: കെ.എസ്.ആര്‍.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ വെളുത്താടൻ വീട്ടിൽ സുൽഫിക്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. സി.പി.ഐ.എം ചാത്തോത്ത് താഴെ വെസ്റ്റ് ബ്രാഞ്ച് അംഗവും സി.ഐ.ടി.യു മോട്ടോര്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു.
ഉപ്പ: പരേതനായ ബഷീർ. ഉമ്മ: നബീസ
ഭാര്യ: സമീറ മക്കൾ മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മിർഷ ഫാത്തിമ.
സഹോദരങ്ങൾ: ഇസ്‌മയിൽ, സിദ്ധിഖ്.
ഖബടക്കം ഇന്ന് 12 മണിയ്ക് നൊച്ചാട് ജുമാ മസ്ജിദിൽ.