കിടപ്പു രോഗികൾക്ക് സ്വാന്തനമായി സുരക്ഷ; കൊയിലാണ്ടിയിൽ സുരക്ഷ പെയിൻ ആന്റ് പാലിയേറ്റിവിന്റെ സോണൽ കൺവൻഷൻ
കൊയിലാണ്ടി: സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സുരക്ഷ പെയിൻ ആന്റ് പാലിയേറ്റിവിന്റെ കൊയിലാണ്ടി സോണൽ കൺവൻഷൻ സംഘടിപ്പിച്ചു. ചെത്ത് തൊഴിലാളി മന്തിരത്തിൽ നടന്ന കൺവൻഷൻ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. രോഗപീഠയാൽ ദുരിതമനുഭവിക്കുന്ന മുഴുവൻ പേർക്കും പരിചരണം ഉറപ്പുവരുത്താനും അവരുടെ ഹൃദയത്തോട് ചേർന്നു നിൽക്കാനും സുരക്ഷ വളണ്ടിയർമാർക്ക് കഴിയണമെന്ന് കാനത്തിൽ ജമീല പറഞ്ഞു.
കൊയിലാണ്ടി നഗരസഭയും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളും പ്രവർത്തന പരിധിയായുള്ള സുരക്ഷ പാലിയേറ്റിവ് കൊയിലാണ്ടി സോണലിനു കീഴിൽ അറുന്നൂറിലേറെ കിടപ്പു രോഗികൾക്ക് പരിചരണം നൽകി വരുന്നു. സോണൽ ചെയർമാൻ കെ.ഷിജുമാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.കെ.ചന്ദ്രൻ, എ.പി.സുധീഷ്, കെ.ടി.സിജേഷ്, എം.നൗഫൽ, ബി.പി. ബബീഷ്, സി.പി.ആനന്ദൻ എന്നിവർ സംസാരിച്ചു.
ബി.പി.ബബീഷനെ ചെയർമാനും, സി.പി.ആനന്ദനെ കൺവീനറും എ.പി.സുധീഷിനെ ട്രഷററുമായി യോഗം തിരഞ്ഞെടുത്തു.
Summary: Zonal Convention on Suraksha Pain and Palliative at Koyilandy