മൂപ്പതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നന്തി യുവഭാവന കലാകായിക വേദി; നോമ്പ്തുറ സംഗമം ചേര്‍ന്നു
നന്തിബസാര്‍: നോമ്പ്തുറ സംഗമം സംഘടിപ്പിച്ച് നന്തിയിലെ യുവ ഭാവന കലാകായിക വേദി. നന്തി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഇമാം നവാഫ് ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.ടി ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുപ്പതാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് സംഗമം സംഘടിപ്പിച്ചത്.
യുവ ഭാവന ജനറല്‍ സെക്രട്ടറി കെ.കെ. പ്രകാശന്‍ സ്വാഗതം പറഞ്ഞു. നാടിന്റെ മഹത്തായ പാരമ്പര്യം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ചേര്‍ത്ത് പിടിച്ച് കൊണ്ട്, കലാ കായിക രംഗത്തും സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമെല്ലാം പുതുതലമുറയെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി യുവ ഭാവന കലാ കായിക വേദി നടത്തുന്ന പ്രവര്‍ത്തനങ്ങളെ യോഗം അനുമോദിച്ചു.
മൂടാടി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ മോഹനന്‍,മുന്‍ പഞ്ചായത്ത് മെമ്പര്‍ യു.വി മാധവന്‍ എന്നിവര്‍ സംബന്ധിച്ച പരിപാടിയില്‍ കെ.കെ ഗിരീഷന്‍ നന്ദി പറഞ്ഞു.