യൂട്യൂബർമാരായ ഇ-ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്


പാലക്കാട്: പ്രശസ്ത യൂട്യൂബ് വ്ലോഗേഴ്സ് ഇ-ബുൾ ജെറ്റ് സഹോദരമാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തര മണിയോടെ ചെര്‍പ്പുളശ്ശേരി ആലിക്കുളത്തിന് സമീപത്തായിരുന്നു അപകടം.

പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇ-ബുള്‍ ജെറ്റ് സഹോദരന്മാര്‍ സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കുഞ്ഞുള്‍പ്പെടെ ആറു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ശക്തമായ മഴയിൽ തെന്നിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം.