നന്മണ്ടയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്ന നാലംഗ സംഘം പിടിയിൽ, നാട്ടുകാരുടെ പരാതിയിൽ എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്
നന്മണ്ട: കഞ്ചാവ് വില്‍ക്കുകയായിരുന്ന യുവാക്കള്‍ പിടിയില്‍. പ്രതികളില്‍നിന്ന് 40 ഗ്രാം കഞ്ചാവ് ആണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
കൂളിപ്പൊയില്‍ ആദില്‍ (26), പാവണ്ടൂര്‍ സുഫൈദ് (23), എഴുകുളം അര്‍ജുന്‍ (26), നന്മണ്ട പതിനാല് ആകാശ് (24) എന്നിവരെയാണ് കഞ്ചാവ് വില്‍പ്പനക്കിടയില്‍ പിടികൂടിയത്.
തിങ്കളാഴ്ച കൂളിപ്പൊയില്‍ തിരുവാലക്കണ്ടി റോഡില്‍ പാലത്തിന് സമീപത്തുനിന്ന്
എക്സൈസ് ഇന്‍സ്പെക്ടര്‍ പി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.
തിരുവാലക്കണ്ടി പാലത്തിനു സമീപവും ഉപ്പക്കുനി ഭാഗത്തും സ്ഥിരമായി നാലംഗ സംഘം മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ടായിരുന്നു.
ഇതേ തുടർന്ന് നാട്ടുകാരുടെ പരാതിയില്‍ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
നാല് പേരെയും പിന്നീട് ബന്ധുക്കളുടെ ജാമ്യത്തില്‍ വിട്ടു.
മദ്യ മയക്കുമരുന്നു ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇനിയുള്ള ദിവസങ്ങളില്‍ രാത്രി പട്രോളിങ് ശക്തമാക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
summary:Youths who were selling ganja arrested