കല്ലാച്ചിയിൽ രണ്ട് ഇടങ്ങളിൽ നിന്ന് എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ


Advertisement

കല്ലാച്ചി: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വിഷ്ണു മംഗലം കിഴക്കെ പറമ്പത്ത് കെ.പി.റഹീസ് (27), കല്ലാച്ചിയിലെ ടാക്‌സി ജീപ്പ് ഡ്രൈവർ വിഷ്ണുമംഗലം ചമ്പോട്ടുമ്മൽ കെ.മുഹമ്മദ് സയിദ് (27) എന്നിവരാണ് പിടിയിലായത്.മുഹമ്മദ് സയിദിൽ നിന്ന് 0.11 ഗ്രാം എംഡിഎംഎ കണ്ടെത്തി. ലഹരി കടത്താൻ ഉപയോഗിച്ച കെഎൽ 18 എ.സി 8424 നമ്പർ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisement

തെരുവൻ പറമ്പ് ഗവ.കോളജ് റോഡിൽ നിന്നാണ് റഹീസ് പിടിയിലായത്. ഇയാളിൽ നിന്ന് 0.05 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. നാദാപുരം പോലീസും ഡിവൈഎസ്‌പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Advertisement

Description:Youths arrested with MDMA from two places in Kallachi

Advertisement