കണ്ണൂരില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയില്‍



കണ്ണൂര്‍: കണ്ണൂര്‍ അലക്കോട് യുവാവ് കുത്തേറ്റു മരിച്ചു. അരങ്ങം സ്വദേശി ജോഷി മാത്യു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു.

സംഭവത്തില്‍ ജോഷി മാത്യുവിന്റെ സുഹൃത്തായ് ജയേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആലക്കോട് ടൗണിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയയില്‍ ഇരുന്ന് നാലംഗ സംഘം മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും ജോഷിക്ക് കുത്തേല്‍ക്കുകയുമായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.