വടകര ഏറാമല തുരുത്തി മുക്ക് പുഴയിൽ യുവാവിനെ കാണാതായി


വടകര: വടകര ഏറാമല തുരുത്തി മുക്ക് പുഴയിൽ മീൻപിടിക്കാന്‍ പോയ യുവാവിനെ കാണാതായി. ഏറാമല സ്വദേശി അനുപിനെയാണ് കാണാതായത്. ഇന്ന് വെെകീട്ട് ആറ് മണിയോടെയാണ് സംഭവം.

വടകര നിന്നുള്ള ഫയർഫോഴ്സ് സംഘം തിരച്ചിലിനായി എത്തിയിണ്ട്. നാട്ടുകാരും ഫയർഫോഴ്സും യുവാവിനായി തിരച്ചിൽ തുടരുകയാണ്.

Updating…

Summary: Youth missing in Eramala Thurutti Muk river