യുവകലാസാഹിതി കിത്താബ് ഫെസ്റ്റ് രണ്ടാം പതിപ്പ്; ഏപ്രില്‍ 28, 29, 30 തിയ്യതികളില്‍ കൊയിലാണ്ടിയില്‍, സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: യുവകലാസാഹിതി സംഘടിപ്പിക്കുന്ന കിത്താബ് ഫെസ്റ്റ് രണ്ടാം പതിപ്പ് കൊയിലാണ്ടിയില്‍ വെച്ച് നടക്കും. ഏപ്രില്‍ 28, 29, 30 തിയ്യതികളിലായാണ് ഫെസ്റ്റ് നടക്കുക. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി യോഗം കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ അജിത് ഉദ്ഘാടനം ചെയ്തു.
റെഡ് കര്‍ട്ടന്‍ സെക്രട്ടരി രാഗം മുഹമ്മദലി അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന ട്രഷറര്‍ അഷറഫ് കുരുവട്ടൂര്‍ പരിപാടി വിശദീകരിച്ചു. ഭാരവാഹികളായി രക്ഷാധികാരികള്‍ ഇ.കെ വിജയന്‍, എം.എല്‍.എ, സുധ കിഴക്കേപ്പാട്ട് , കൊയിലാണ്ടി, കെ.കെ ബാലന്‍, ടി.വി ബാലന്‍ ചെയര്‍മാന്‍ ഡോ അബൂബക്കര്‍ കാപ്പാട്, കണ്‍വീനറായി പ്രദീപ് കണിയാരക്കല്‍ കോര്‍ഡിനേറ്ററായി അഷറഫ് കുരുവട്ടൂര്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് വി.എന്‍ സന്തോഷ് കുമാര്‍ എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളേയും തെരഞ്ഞെടുത്തു.
ഡോ ശശികുമാര്‍ പുറമേരി, പ്രൊഫസര്‍ അബൂബക്കര്‍ കാപ്പാട്, അഡ്വ സുനില്‍ മോഹന്‍, നാസര്‍ കാപ്പാട്, കെ.കെ സുധാകരന്‍, കെ.എസ് രമേശ് ചന്ദ്ര, മജീദ് ശിവപുരം, ഷമീമ കൊല്ലം, സൗദ റഷീദ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. യുവകലാ സാഹിതി ജില്ലാ സെക്രട്ടറി കെ.വി സത്യന്‍ സ്വാഗതവും പ്രദീപ് കെ. നന്ദിയും പറഞ്ഞു.