സംസ്ഥാന തല സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ കോടിക്കല്‍ ഷാനിഫ് എന്‍.പിയെ ആദരിച്ച് യൂത്ത് ലീഗ്
നന്തിബസാര്‍: സംസ്ഥാന തല സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ കോടിക്കല്‍ നാഗപറമ്പില്‍ ഷാനിഫിനെ മുസ്ലിംയൂത്ത് ലീഗ് കോടിക്കല്‍ ശാഖ കമ്മിറ്റി ആദരിച്ചു.
നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയും തിക്കോടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.വി ജലീല്‍ സാഹിബും ഉപഹാരം നല്‍കി. എം.എസ്.എഫ് തിക്കോടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷാനിബ് കോടിക്കല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വി.കെ അലി, ലത്തീഫ്, വസിം കുണ്ടുകുളം, മുഹമ്മദ് യാസിര്‍, അജ്ഹദ് റോഷന്‍, ആദില്‍ എന്നിവര്‍ സംബന്ധിച്ചു.