പശുവിനെ കുളിപ്പിക്കുന്നതിനിടയില്‍ ഷോക്കേറ്റതെന്ന് സംശയം; പുറക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ തൊഴുത്തില്‍ മരിച്ച നിലയില്‍
തിക്കോടി: പുറക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ തൊഴുത്തില്‍ മരിച്ച നിലയില്‍. പുറക്കാട് കണ്ടംകുനി ശ്രീജേഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.
പശുവിനെ കുളിപ്പിക്കുന്നതിനിടയില്‍ കേബിളില്‍ തട്ടി ഷോക്കേറ്റതാണെന്ന് കരുതുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം തൊഴുത്തില്‍ തൂണിനോട് ചേര്‍ന്ന് മരിച്ചു കിടക്കുന്നതാണ് വീട്ടുകാര്‍ കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അച്ഛന്‍: ശ്രീധരന്‍ (ആര്‍ജെ.ഡി പുറക്കാട് മേഖല പ്രസിഡന്റ്). അമ്മ: സാവിത്രി. ഭാര്യ: വിസ്മയ. മക്കള്‍: ശ്രേയ ലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീദേവ്. സംസ്‌കാരം: ബുധനാഴ്ച.