ഇത് വയനാടിനെ ചേര്‍ത്തുപിടിക്കാനുള്ള ‘മൊഹബത് കി ദൂഖാന്‍’: ദുരിതബാധിതര്‍ക്ക് വീടൊരുക്കാനായി കൊയിലാണ്ടിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചായക്കട
കൊയിലാണ്ടി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന 30 വീടുകളുടെ ധന ശേഖരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മൊഹബത് കി ദുഖാന്‍’ എന്ന പേരില്‍ ചായക്കട നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ധനീഷ് ലാല്‍ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മുരളി തോറോത്തിന് ആദ്യ ചായ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം, വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി, സുമതി.കെ.എം, എ.കെ.ജാനിബ്, അഭിനവ് കണക്കശ്ശേരി, സജിത്ത് കാവുംവട്ടം, ബിനീഷ് ലാല്‍ പൊയില്‍ക്കാവ്, ഫഹദ്.സി.കെ എന്നിവര്‍ സംസാരിച്ചു.[mid]