വീണ്ടും കഞ്ചാവ് വേട്ട; ചങ്ങരോത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍


Advertisement

കൊയിലാണ്ടി: ചങ്ങരോത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. വേളം പഴശ്ശി നഗർ കുണ്ടു വീട്ടിൽ രാഹുൽ രാജു (27)ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 10ഗ്രാം കഞ്ചാവ് പിടികൂടി. ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ബേബി കെ.വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്‌.

Advertisement

ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ ചങ്ങരോത്ത് കുന്നശ്ശേരി വെള്ളക്കൊലിത്താഴത്ത് – പടിഞ്ഞാറെച്ചാലിൽ മുക്ക് റോഡരികിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്‌. കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് യുവാവിനെതിരെ U/S20(b)II(A)of NDPS CR NO :19/2025 പ്രകാരം രജിസ്റ്റർ ചെയ്തു.

Advertisement

പിടിച്ചെടുത്ത കഞ്ചാവും യുവാവിന്റെ സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർമാരായ രാജു.എൻ, സബീറലി പി.കെ, പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് കുമാർ, ഷബീർ എം.പി, ലിനീഷ് .കെ, സി.ഇ.ഒ ഡ്രൈവര്‍ പ്രശാന്ത് എ.ജെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisement

Description: Youth arrested with ganja in Changaroth