കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; ചില്ലറ വിൽപനക്കായി എത്തിച്ച 15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: പാളയത്തിനു സമീപം 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചക്കുംകടവ് സ്വദേശി രജീസിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
ഗോഡൗണിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ബംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനക്ക് എത്തിച്ചതാണ് ലഹരിമരുന്നാണ് എക്സൈസ് സംഘം കണ്ടെത്തിയത്. വിപണിയിൽ 15 ലക്ഷം രൂപ വരെ വിലയുള്ള ലഹരിമരുന്ന് ആണ് പിടികൂടിയത്.