അഴിയൂരിൽ 33 കുപ്പി അനധികൃത മാഹി മദ്യവുമായി യുവാവ് പിടിയിൽ
അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളി ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 33 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ. പയ്യന്നൂർ കുറ്റൂർ കരുതെക്കേൽ വീട്ടിൽ റിന്റോ ജോസഫ്.കെ.ജെ (38) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്ത് നിന്നും 16.5 ലിറ്റർ അനധികൃത മാഹിമദ്യമാണ് പിടികൂടിയത്.
ഇന്ന് രാവിലെ 9 മണിക്ക് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കോലും പാർട്ടിയും കുഞ്ഞിപ്പള്ളി, അഴിയൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ -കോഴിക്കോട് ദേശിയ പാതയിൽ നിന്നും മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ ഗവൺമെണ്ട് പ്രീ മെട്രിക് ഹോസ്റ്റലിനു മുൻവശം വെച്ചായിരുന്നു യുവാവ് പിടിയിലാകുന്നത്.
എക്സൈസ് പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ഉനൈസ്.എൻ.എം, സുരേഷ് കുമാർ.സി.എം, സി.ഇ.ഒ ഡ്രൈവർ പ്രജീഷ്.ഇകെ എന്നിവർ പങ്കെടുത്തു.
Summary: Youth arrested with 33 bottles of illegal Mahi liquor in Azhiyur