പേരാമ്പ്രയില്‍ എം.ഡിഎം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ വാഹന പരിശോധനയ്ക്കിടെ എം.ഡിഎം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍. പേരാമ്പ്ര കല്ലോട് സ്വദേശി അര്‍ജുന്‍ (24)ആണ് പിടിയിലായത്. ശരീരത്തില്‍ സൂക്ഷിച്ച 284 മില്ലീ ഗ്രാം MDMA യും ആക്ടീവ സ്‌കൂട്ടറില്‍ സൂക്ഷിച്ച 80 ഗ്രാം കഞ്ചാവുമാണ് യുവാവില്‍ നിന്നും പേരാമ്പ്ര എക്‌സയ്‌സ് സംഘം പിടികൂടിയത്,,
വെളളിയാഴ്ച വൈകീട്ട് 6 മണിക്ക് പേരാമ്പ്രയില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ എക്‌സൈസ് സംഘം സാഹസകമായി പിടികൂടുകയായിരുന്നു.
ജൂസി ഐസ്‌ക്രീം ഷോപ്പിലെ ജീവനക്കാരനാണ് അര്‍ജുന്‍, ഫോണ്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് ഇയാള്‍ വില്‍പന നടത്തുന്നത്, അക്റ്റീവ സ്‌കൂട്ടറും കസ്റ്റഡിലെടുത്തിട്ടുണ്ട്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീപ് കുമാര്‍, പ്രിവേന്റീവ് ഓഫീസര്‍ സുരേഷ് ബാബു, സി.ഇ,ഒ ന്മാരായ അനൂപ് കുമാര്‍, ഷബീര്‍ എം പി, ഷാജി ഇ.എം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത.