സൈബര്‍ തട്ടിപ്പ്; മധ്യവയസ്‌കയെ പറ്റിച്ച് 50ലക്ഷം രൂപ തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശിനികളായ യുവതികള്‍ പിടിയില്‍
വെണ്ണിക്കുളം വെള്ളാറമലയില്‍ പറമ്പില്‍ വീട്ടില്‍ സാം തോമസിന്റെ ഭാര്യ ശാന്തി സാമാണ് തട്ടിപ്പിന് ഇരയായത്. കോഴിക്കോട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐ.ടി കമ്പനി ജീവനക്കാരിയായിരുന്നു ശാന്തി സാം. ഐ.ടി കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ശാന്തി സാം. ഇവരുടെ പേരിലുള്ള നാലോളം അക്കൗണ്ടുകളില്‍ നിന്നും ലക്‌നൗ പൊലീസാണെന്നും സി.ബി.ഐ ആണെന്നും പറഞ്ഞാണ് തുക തട്ടിയെടുത്തത്. ഇവര്‍ അക്കൗണ്ടുകളിലേക്ക് തുക ഇട്ടാല്‍ ഓഡിറ്റ് നടത്തി എന്ന തരത്തില്‍ രസീത് ശാന്തിയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഓഡിറ്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നല്‍കിയ പണം ബങ്ക് അക്കൗണ്ടിലേക്ക് തിരികെ നല്‍കുമെന്നും പറഞ്ഞു.
ഇത്തരത്തില്‍ 49,03,500 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടമായത്. ഇടയ്ക്ക് രണ്ടുതവണയായി 2,70,000, 1,90,000 എന്നിങ്ങനെ തുകകള്‍ ഇവരുടെ അക്കൗണ്ടിലേക്ക് തിരിച്ചിട്ട് കൊടുത്തു വിശ്വാസ്യത നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ശാന്തിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ക്രിമിനലുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഭീഷണിപ്പെടുത്തി അതിവിദഗ്ദ്ധമായാണ് പ്രതികള്‍ ഇത്രയും രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ ജൂണ്‍ 19 മുതല്‍ ജൂലായ് 8 വരെയുള്ള കാലയളവിലാണ് ഇവര്‍ക്ക് പണം നഷ്ടമായത്. ഇവരില്‍ നിന്നും തട്ടിയെടുത്ത തുകയില്‍ നിന്നും പത്തു ലക്ഷം രൂപ കോഴിക്കോട് രാമനാട്ടുകര എസ്.ബി.ഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച് പ്രജിത പിന്‍വലിച്ച ശേഷം രണ്ടാം പ്രതിയും സുഹൃത്തുമായ ഷാനൗസിക്ക് കൈമാറി.
Summary: Young women from Kozhikode arrested in case of extorting Rs 50 lakh from middle-aged woman