അപൂര്‍വ്വ രോഗം കാരണം മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി കരള്‍ ദാതാവിനെ തേടുന്നു


കോഴിക്കോട്: അപൂര്‍വ്വ രോഗം കാരണം മിംസ് ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുന്ന യുവതി കരള്‍ ദാനം ചെയ്യാന്‍ അനുയോജ്യരായ ദാതാവിനെ തേടുന്നു. ഒ പോസിറ്റീവ് രക്തഗ്രൂപ്പുള്ള ദാതാവിനെയാണ് ആവശ്യം.

സ്വന്തം ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയും ആരോഗ്യമുള്ള ശരീരത്തിന് വലിയ നാശമുണ്ടാക്കുകയും ചെയ്യുന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസോഡര്‍ എന്ന അപൂര്‍വ്വ രോഗമാണ് ഒരു കുഞ്ഞിന്റെ അമ്മകൂടിയായ 30കാരിയെ ബാധിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്.

കരള്‍ ദാതാവാകാന്‍ സന്നദ്ധരുണ്ടെങ്കില്‍ 9605562905 (അബ്ദുറഹ്‌മാന്‍) എന്ന നമ്പറില്‍ ബന്ധപ്പെടുക.