ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി; പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം
മഞ്ചേശ്വരം: പിറന്നാള്‍ ദിനത്തില്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയഷീല ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. രഞ്ജന്‍ കുട്ടയാണ് ഭര്‍ത്താവ്.
തുമിനാട്ടിലെ ബേക്കറി കടയിലെ ജീവനക്കാരിയായ ഇവര്‍ ബേക്കറി കൂട്ട് തയ്യാറാക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.