ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു


Advertisement

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. ചെങ്ങോട്ടുകാവ് റെയിൽ പാളത്തിൽ നിന്നാണ് മൃതദേഹം കണ്ടത്. മുപ്പത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചത് എന്ന് കൊയിലാണ്ടി അഗ്നിശമന സേന അംഗം കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

Advertisement

ഇന്നലെ രാത്രി 11 മണിയോടെ കൂടിയാണ് ട്രാക്കിൽ ഇയാൾ വീണ് കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ വിവരമറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തുകയും തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. ഫയർഫോഴ്‌സിന്റെ ആംബുലൻസില്‍ ഇയാളെ താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു.

Advertisement

മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. കടും നീല നിറത്തിലുള്ള ഷർട്ടും ട്രൗസറുമാണ് വേഷം.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സനൽരാജ്, റിനീഷ് പി കെ, ഹോംഗാർഡ് ഓംപ്രകാശ്, രാജീവ് വി.ടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement