പൂനൂര്‍ പുഴയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി; അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടി കൊല്ലം സ്വദേശി


കൊയിലാണ്ടി: പൂനൂര്‍ പുഴയില്‍ വീണ് അപകടത്തിലായ കൊയിലാണ്ടി കൊല്ലം സ്വദേശിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മുപ്പത്തിരണ്ടുകാരനായ യൂസഫിനാണ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ തുണയായത്.

പുഴയില്‍ വീണ യൂസഫ് കക്കോടി പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഭാഗത്ത് വള്ളിപ്പടര്‍പ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് യൂസഫിനെ കണ്ടത്. വെള്ളിമാടുകുന്ന് നിന്ന് അഗ്നിരക്ഷാസേന എത്തി കയറിന്റെ സഹായത്താലാണ് യുവാവിനെ രക്ഷിച്ചത്. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാരായ എം.ടി.റാഷിദ്, നിഖില്‍ മല്ലിശ്ശേരി, പി.ഷാജി, ടി.പി.മഹേഷ്, കെ.അനീഷ് കുമാര്‍, എസ്.എം.സിനീഷ്, വി.ജിതിന്‍, ഹോം ഗാര്‍ഡുമാരായ സുരേഷ് കുമാര്‍, പി.ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.