കൂടത്തായി പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി


താമരശ്ശേരി: കുടത്തായിയില്‍ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടത്തിന്‍കടവ് ഭാഗത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

പാറയില്‍ മുഖം അടിച്ച് വീണതാണെന്നാണ് സംശയം. യുവാവിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയതാണെന്നാണ് നിഗമനം. മീന്‍ പിടിക്കാനുള്ള വല കയ്യില്‍ പിടിച്ച നിലയിലാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.