തലശ്ശേരിയില്‍ നിര്‍ത്തിയിട്ട ബസില്‍ യുവാവ് മരിച്ച നിലയില്‍


Advertisement

തലശ്ശേരി: ബസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിലാണ് സംഭവം. ഏതാണ്ട് 35 വയസ് പ്രായമുള്ളയാളാണ് മരിച്ചത്. ബസുകള്‍ കഴുകുന്ന ആളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Advertisement

മരിച്ചത് തമിഴ്‌നാട് സ്വദേശിയാണെന്നാണ് സൂചന. രാവിലെത്തെ ട്രിപ്പിനായി ബസിലെത്തിയ ഡ്രൈവറും കണ്ടക്ടറുമാണ് മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറില്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

Advertisement

Advertisement