കോഴിക്കോട് ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് പോലീസ് പിടിയില്‍


Advertisement

കോഴിക്കോട്: കോഴിക്കോട് ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

തടമ്പാട്ടു താഴം സ്വദേശി അബ്ദുള്‍ മജീദാണ് പുതുവത്സര തലേന്ന് മരിച്ചത്. ഇയാളുടെ മരണം ടെറസില്‍ നിന്നും വീണെന്നായിരുന്നു ആദ്യ നിഗനം. എന്നാല്‍ പിന്നീട് മദ്യലഹരിയില്‍ സുഹൃത്ത് തള്ളിയിട്ടതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍ മജീദ് ഇന്ന് രാവിലെയാണ് മരിച്ചത്.

Advertisement
Advertisement