3.5 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവുമായി പേരാമ്പ്രയില്‍ യുവാവ് പിടിയില്‍


പേരാമ്പ്ര: 3.5 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവുമായി പേരാമ്പ്രയില്‍ യുവാവ് പിടിയില്‍. ഇരിങ്ങത്ത് സ്വദേശി അഭിജിത് (29) ആണ് പിടിയിലായത്.

ഇന്ന് വൈകിട്ട് 5.15 ന് പേരാമ്പ്രയില്‍ വച്ചാണ് അഭിജിത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പേരാമ്പ്ര എക്‌സൈസ് ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാര്‍ എന്‍.പിയും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനൂപ് കുമാര്‍, ദീപുലാല്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.