‘രാത്രി ഫോണ്‍ വിളിച്ച് വൃത്തികേടുകള്‍ പറഞ്ഞു, താല്‍പര്യമില്ലെങ്കില്‍ കൂട്ടുകാരെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു’; നടന്‍ റിയാസ് ഖാനെതിരെ ആരോപണങ്ങളുമായി യുവനടി


കൊച്ചി: നടന്‍ റിയാസ് ഖാനെതിരെ ആരോപണവുമായി യുവനടി. നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രം​ഗത്തുവന്ന നടി തന്നെയാണ് റിയാസ് ഖാനെതിരെയും വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചുവെന്നും, സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടുവെന്നുമാണ് യുവനടി പറഞ്ഞത്‌.

”ഒരു ഫോട്ടോഗ്രാഫറുടെ കൈയില്‍നിന്ന് എന്റെ അനുവാദമില്ലാതെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് റിയാസ് ഖാന്‍ ഖാന്‍ വിളിച്ചത്. രാത്രി ഫോണ്‍ വിളിച്ച് വൃത്തികേടുകള്‍ പറഞ്ഞു. സെക്‌സ് ചെയ്യാന്‍ ഇഷ്ടമാണോ എന്നു ചോദിച്ചു. ഏതു പൊസിഷനാണ് ഏറ്റവും ഇഷ്ടം ഇതൊക്കെയാണ് ചോദിക്കുന്നത്. വല്ലാത്ത ഞെട്ടലായിപ്പോയി. ഒടുവില്‍ 9 ദിവസം കൊച്ചിയിലുണ്ടെന്നും നിങ്ങള്‍ക്കു താല്‍പര്യമില്ലെങ്കില്‍ കൂട്ടുകാരെ ആരെയെങ്കിലും ഒപ്പിച്ചു തന്നാല്‍ മതിയെന്നും റിയാസ് ഖാന്‍ പറഞ്ഞുവെന്നാണ് നടി മാധ്യമങ്ങളോട്‌ പറഞ്ഞത്‌.

മാത്രമല്ല സിദ്ധിഖിനെതിരെ കൂടുതല്‍ തെളിവുകള്‍ കയ്യിലുണ്ടെന്നും, സിനിമയില്‍ നിന്നും സിദ്ധിഖിനെ വിലക്കണമെന്നും നടി പറഞ്ഞു. കേസുമായി മുന്നോട്ടുപോയാൽ കരിയറിൽ തലവേദനയാകും. ഇപ്പോഴേ മനസ്സമാധാനം കിട്ടുന്നില്ല. നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പുണ്ടാകണമെന്നും നടി ആവശ്യപ്പെട്ടു.

നടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ധിഖ് രാജി വെച്ചിരുന്നു. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽവെച്ച് സിദ്ധിഖ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്‌. മുൻപ്‌ ഇതു പറഞ്ഞപ്പോൾ ആരും കൂടെ നിന്നില്ലെന്നും വളഞ്ഞിട്ട് തന്നെ അക്രമിക്കുകയായിരുന്നു ചെയ്തതെന്നും നടി തുറന്ന് പറഞ്ഞിരുന്നു.

Description: Young actress alleges against actor Riyaz Khan